ബി.എസ്.എഫ് ജവാനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: മകളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. ഗുജറാത്തിലെ നാദിയാദിലാണ് സംഭവം.

ബി.എസ്.എഫ് ജവാനായ മെൽജിഭായ് വഖേലയാണ് കൊല്ലപ്പെട്ടത്. ഇ​ദ്ദേഹം പെൺകുട്ടിയുടെ വിഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത 15 കാരന്റെ വീട്ടിൽ ചെന്നിരുന്നു. തുടർന്ന് വാക് തർക്കമുണ്ടാവുകയും കൗമാരക്കാരന്റെ കുടുംബം വഖേലയെ ആക്രമിക്കുകയുമായിരുന്നു.

ബി.എസ്.എഫ് ജവാന്റെ മകളുടെ സഹപാഠിയാണ് കൗമാരക്കാൻ. ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്നും റിപ്പോർട്ടുണ്ട്.

ജവാനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വി.ആർ. ബാജ്പെയ് വ്യക്തമാക്കി. വിഡിയോ പോസ്റ്റ് ചെയ്ത ആൺകുട്ടിയുടെ പിതാവ് ദിനേശ് ജാദവ്, അമ്മാവൻ അരവിന്ദ് ജാദവ് എന്നിവരുൾശപ്പടെ കുടുംബാംഗങ്ങളാണ് അറസ്റ്റിലായത്. 

വഖേലയും ഭാര്യും രണ്ട് ആൺമക്കളും അനന്തരവനും ചേർന്നാണ് കൗമാരക്കാന്റെ വീട്ടിലേക്ക് പോയതെന്ന് പൊലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.

പെൺകുട്ടിയുടെ കുടുംബം വിഡിയോ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചപ്പോൾ കൗമാരക്കാരന്റെ കുടുംബം ഇവർക്കെതിരെ തിരിഞ്ഞു. പരസ്പരം ആക്രമണം നടന്നുവെന്നും മർദ്ദനത്തിനിടെ ജവാൻ മരിച്ചുവെന്നുമാണ് കേസ്.

Tags:    
News Summary - 7 Arrested After BSF Man Killed In Gujarat For Protesting Daughter's Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.