സ്​കൂൾ ബസ്​ വാനുമായി കൂട്ടിയിടിച്ച്​ ഏഴ്​ കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ സ്​കൂൾ ബസ്​ വാനുമായി കൂട്ടിയിടിച്ച്​ ഏഴ്​ കുട്ടികളും ഡ്രൈവറും മരിച്ചു. സാത്​ന ജില്ലയിലാണ്​ അപകടമുണ്ടായത്​. സംഭവത്തിൽ എട്ട്​ കുട്ടികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​.

സാത്​നയിലെ ബിർസിംഗ്​പുർ നഗരത്തിലെ ലക്കി കോൺവ​​െൻറ്​ സ്​കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ്​ അപകടത്തിൽപ്പെട്ടത്​. സ്​കൂളിലേക്ക്​ പോകുന്ന വഴിയായിരുന്നു ദുരന്തം.

സംഭവത്തിൽ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ ദു:ഖം രേഖപ്പെടുത്തി. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കൃത്യമായ നിർദേശങ്ങൾ പ്രാദേശിക ഭരണകൂടത്തിന്​ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - 7 Children Killed in madhyapradesh accident-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.