ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാലത്തിൽ നിന്ന് മറിഞ്ഞ ബസ് (photo: india today)

ജമ്മുവിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസ് പാലത്തിൽ നിന്ന് മലഞ്ചെരുവിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 16 പേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

അമൃത്‌സറിൽ നിന്ന് വരികയായിരുന്ന ബസ് ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ റിയാസി ജില്ലയിലെ കത്രയിൽ നിന്ന് 15 കിലോമീറ്റർ അകലെ ജജ്ജാർ കോട്‌ലി പ്രദേശത്താണ് അപകടത്തിൽപെട്ടത്. വൈഷ്ണോ ദേവി തീർത്ഥാടകരുടെ ബേസ് ക്യാമ്പാണ് കത്ര.

"എട്ട് പേർക്ക് മാരകമായ പരിക്കുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്," സീനിയർ പോലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പരിക്കേറ്റവർ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:    
News Summary - 7 Dead As Bus Taking Pilgrims To Vaishno Devi Falls Into Jammu Gorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.