സുൽത്താൻപൂർ: തർക്കം നിലനിൽക്കുന്ന സ്ഥലത്ത് പശുവിനെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 70കാരനെ തല്ലിക്കൊന്നു. ഉത്തർ പ്രദേശിലെ കുരേഭർ മേഖലയിലെ സധോഭാരി ഗ്രാമത്തിൽ മഗ്ഗു റാമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്‍റെ മകൻ വിജയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനെ ആക്രമിക്കുന്നത് കണ്ട് മകൻ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മഗ്ഗു റാമിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
വിജയ്‌യുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അധ്യാപകനായ അമർനാഥ്, ജവഹർലാൽ, രാജ്‌വതി, വിശ്വനാഥ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് കുരേഭർ എസ്.എച്ച്.ഒ പ്രവീൺ കുമാർ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.