മുംബൈ: ബി.ജെ.പി പാളയത്തിലെത്തി 48 മണിക്കൂറിനകം ‘അഴിമതിക്കാരൻ’ അത്തരക്കാരനല്ലെന്ന് സർക്കാറിെൻറ നല്ല സർട് ടിഫിക്കറ്റ്. മഹാരാഷ്ട്ര സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ എൻ.സി.പി നേതാവ് അജിത് പവാറിനാണ് 70,000 കോടിയുടെ ജലസേചന അഴിമതി കേസുകളിൽ ചിലതിൽ ക്ലീന്‍ചിറ്റ് സ്വന്തമായത്.
3,000 ജലസേചന പദ്ധതികളിലെ അഴിമതിയാണ് അന ്വേഷിക്കുന്നത്. ഇതിൽ വിദർഭയിലെ ഒമ്പത് പദ്ധതികളിലാണ് അജിത്തിനെ കുറ്റമുക്തനാക്കിയത്. ഉപമുഖ്യമന്ത്രിയായ ി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് കേസുകളിൽ മുംബൈ പൊലീസിെൻറ അഴിമതി വിരുദ്ധ സെല്‍ (എ.സി.ബി) അജിത്തിനെ പ രിശുദ്ധനാക്കി അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ, ശേഷിച്ച പദ്ധതികളിലെ അഴിമതികളിൽ തുടരന്വേഷണം നടക്കുമെന്ന് എ.സി.ബി വൃത്തങ്ങൾ പറഞ്ഞു.
2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ ഭരണകാലത്ത് അഴിമതി നടത്തിയതായാണ് ആരോപണം. ഈ കാലഘട്ടങ്ങളില്‍ എന്‍.സി.പിയുടെ അജിത് പവാറും സുനില്‍ തട്കരെയുമായിരുന്നു ജലസേചന മന്ത്രിമാര്‍.
2014ല്‍ ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് അജിത്തിനും തട്കരെക്കും എതിരെ പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഇത് ആയുധമാക്കുകയും അജിത്തിനെ ജയിലിലടക്കുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
അവസാനിപ്പിച്ചത് അജിത് പവാറിന് എതിരായ കേസല്ലെന്ന് എ.സി.ബി മേധാവി
മുംബൈ: അജിത് പവാറിന് എതിരായ ജലസേചന കേസുകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് മുംബൈ പൊലീസിെൻറ അഴിമതിവിരുദ്ധ സെൽ (എ.സി.ബി) മേധാവി പരമ്പീർ സിങ്. ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 24 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും അതിൽ അഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇൗ കേസുകൾ ഒന്നും തന്നെ അവസാനിപ്പിച്ചിട്ടില്ല.
ഉദ്യോഗസ്ഥർ അഴിമതി നടത്തിയിട്ടില്ലെന്ന് വ്യക്തമായ ഒമ്പത് അന്വേഷണങ്ങളാണ് അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ നാലുമാസം മുമ്പാണ് ഉദ്യോഗസ്ഥർ ശിപാർശ ചെയ്തതെന്നും അജിത് പവാറുമായി ഇതിന് ബന്ധമില്ലെന്നും പരമ്പീർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.