കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനിൽ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതിൽ ഭൂ രിഭാഗം പേരും എഞ്ചിനീയര്‍മാരും ബിരുദധാരികളും. ഡിപ്ലോമ ഉള്ളവരടക്കം 7000 ഉന്നത ബിരുദധാരികളാണ് ശുചീകരണ തൊഴിലാളികള ുടെ 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചത്. മൂന്നു ദിവസമായി പരീക്ഷ പാസായവരുടെ അഭിമുഖവും സർട്ടിഫിക്കറ്റുകളുടെ പരിശ ോധനയും തുടരുകയാണ്.
ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്.എസ്.എല്‍.സി പൂര്‍ത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയര്‍മാരും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതര്‍ പറയുന്നു.
ശുചീകരണ തൊഴിലിന് 15,700 രൂപ മുതലാണ് ശമ്പളം. കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി ചെയ്യേണ്ടത്. 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിര ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്.
അപേക്ഷ നൽകിയ ബിരുദാരികളിൽ മിക്കവരും അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്.
കാര്യമായ ശമ്പള വര്‍ധനവ്്, ജോലി സുരക്ഷ എന്നിവ ഇല്ലാത്തതാണ് സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഉേപക്ഷിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.