ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിന് 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സാമുദായിക പരാമർശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി. വിലക്ക് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നിലവിൽ വരും.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ താരീഖ് അൻവറിനുവേണ്ടിയുള്ള പ്രചാരണത്തിനിെട കത്യാറിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ മുസ്ലിംകൾ ഒറ്റക്കെട്ടായിനിന്ന് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന് സിദ്ദു ആഹ്വാനം ചെയ്തിരുന്നു. ഇൗ പരാമർശത്തിലാണ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.