ന്യൂഡൽഹി: ഇൗ വർഷം പാകിസ്താൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമാണ് പാകിസ്താൻ നിരന്തരമായി വെടിനിർത്തൽ കരാർ ലംഘിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ നടന്നത് ഇൗ വർഷമാണ്. കഴിഞ്ഞ വർഷം 449 തവണയായിരുന്നു കരാർ ലംഘിച്ചത്.
ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം, അതിർത്തിയിലെ വെടിവെപ്പിൽ 17 സുരക്ഷാ സൈനികരും 12 സിവിലിയൻമാരും കൊല്ലപ്പെട്ടതായും 79 സിവിലിയൻമാർക്കും 67 സുരക്ഷാ സൈനികർക്കും പരിക്കേറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2003 ലായിരുന്നു ഇന്ത്യയും പാകിസ്താനും കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ താൽകാലിക സന്ധിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.