മോദിയുമായി കൂടിക്കാഴ്ച: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിക്കണമെന്ന് ബൈഡനോട് യു.എസ് ജനപ്രതിനിധികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധികൾ. 75ഓളം ജനപ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

മതപരമായ അസഹിഷ്ണുത, രാഷ്ട്രീയപാർട്ടികൾക്കുള്ള ഇടം ചുരുങ്ങുന്നത്, മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്നിവയെല്ലാം ഉന്നയിക്കണമെന്നാണ് ആവശ്യം. നേരത്തെ അമേരിക്കൻ ജനപ്രതിനിധിസഭയിലെ അംഗങ്ങളായ റാഷിദ തായിബും ഇൽഹാൻ ഒമറും മോദിയുടെ പ്രസംഗം ബഹിഷ്‍കരിക്കുമെന്ന് അറിയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയിലെ 18 സെനറ്റർമാരും ജനപ്രതിനിധി സഭയിലെ 57 അംഗങ്ങളുമാണ് ബൈഡന് കത്തയച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി ഒമ്പരയോടെയാണ് മോദി യു.എസിലെത്തിയത്. ന്യൂയോർക്കിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. തുടർന്ന് ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - 75 Democrats in US Congress urge Biden to raise rights issues in talks with him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.