ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പൊലീസ് വാഹന പരിശോധനക്കിടെ 75 ലക്ഷം രൂപ പിടികൂടി. കാർ കസ്റ്റഡിയിലെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി സൂറത്ത് പൊലീസും തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരുന്നു.
പരിശോധനക്കിടെ കാറിൽ നിന്ന് 75 ലക്ഷം രൂപ കണ്ടെടുത്തതായി സൂറത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ പിനാകീൻ പർമർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ വാഹനത്തിൽ നിന്ന് കോൺഗ്രസിന്‍റെ പോസ്റ്ററുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളായി ഡിസംബർ ഒന്ന് അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.