11 മക്കളുണ്ട്. 30 ഏക്കര്‍ സ്ഥലവും ഏഴ് വീടുകളും ഉണ്ട്. എന്നിട്ടും സംരക്ഷിക്കാനാരുമില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അനുമതി തേടുകയാണ് വയോധിക. കർണാടകയിലാണ് സംഭവം. പുട്ടവ്വ ഹനമന്തപ്പ എന്ന 75കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചത്.
റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയാണ് പുട്ടവ്വ ഹനമന്തപ്പ. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും വാര്‍ധക്യത്തില്‍ ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് വയോധിക ഹരജിയിൽ ചൂണ്ടിക്കാട്ടി. രോഗ ബാധിതയായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് പുട്ടവ്വ പറയുന്നു.
ഹാവേരി ജില്ലാ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ തനിച്ചിരുന്ന് കരയുകയായിരുന്ന വയോധികയോട് വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്.
30 ഏക്കറും 7 വീടുകളുണ്ടായിട്ടും വരുമാനത്തിന്റെ പങ്ക് നൽകാൻ മക്കൾ തയ്യാറല്ലെന്ന് വൃദ്ധ പറഞ്ഞു. അയൽവാസികളാണ് ഭക്ഷണം നല്‍കുന്നതെന്നും പുട്ടവ്വ പറഞ്ഞു. കമ്മീഷണര്‍ മുഖേനയാണ് രാഷ്ട്രപതിക്ക് ദയാവധത്തിന് ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.