ന്യൂഡൽഹി: നിയമപഠനത്തിനുള്ള അടങ്ങാത്ത ആഗ്രഹമാണ് 77കാരിയായ രാജ്കുമാരി ത്യാഗിയെ സുപ്രീംകോടതിയിലെത്തിച്ചത്. എൽഎൽ.ബി കോഴ്സിനു ചേരാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാക്കിയുള്ള ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം ചോദ്യം ചെയ്ത് യു.പി സാഹിബാബാദ് സ്വദേശി രാജ്കുമാരി ഹരജി നൽകി. ത്രിവത്സര എൽഎൽ.ബി കോഴ്സിന് ചേരാനുള്ള ഇവരുടെ അപേക്ഷ പ്രായത്തിെൻറ കാരണം പറഞ്ഞ് ബി.സി.ഐ നിരസിച്ചിരുന്നു.
അഞ്ചുവർഷ കോഴ്സിനുള്ള പ്രായപരിധി 20ഉം മൂന്നുവർഷ കോഴ്സിനുള്ള പ്രായപരിധി 30ഉം ആണ്. എന്നാൽ, ഇതിനെതിരെ അഭിഭാഷകനെ വെക്കാതെ തന്നെ പോരാടാൻ അവർ തീരുമാനിച്ചു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഇന്ത്യൻ ഭരണഘടനയുടെ 14ാം വകുപ്പിെൻറ ലംഘനമാണിതെന്നും പൗരെൻറ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന 21ാം വകുപ്പ് അനുസരിച്ച് കോളജിലോ സ്ഥാപനത്തിലോ ചേർന്ന് നിയമപഠനം തുടരാനുള്ള തെൻറ മൗലികാവകാശം വകവെച്ചുതരണമെന്നുമാണ് രാജ്കുമാരി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.