കോവിഡ്​ രണ്ടാം തരംഗം: 798 ഡോക്​ടർമാർക്ക്​ ജീവൻ നഷ്​ടമായെന്ന്​ ഐ.എം.എ

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിനിടെ 798 ഡോക്​ടർമാർക്ക്​ ജീവൻ നഷ്​ടമായെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 123 ഡോക്​ടർമാർക്ക്​ ജീവൻ നഷ്​ടമായ ഡൽഹിയാണ്​ പട്ടികയിൽ ഒന്നാമത്​. ബിഹാറിൽ 115 പേർക്ക്​ ജീവൻ നഷ്​ടമായി.

ഡെൽറ്റ പ്ലസ്​ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്​ട്രയിലും കേരളത്തിലും ഡോക്​ടർമാരുടെ മരണം തുടരുകയാണ്​. മഹാരാഷ്​ട്രയിൽ 23 പേരും കേരളത്തിൽ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ്​ ഏറ്റവും കുറവ്​ കോവിഡ്​ മരണം സ്ഥിരീകരിച്ചിരിക്കുന്നത്​. ഒരു ഡോക്​ടർ മാത്രമാണ്​ പുതുച്ചേരിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ജൂൺ 25ന്​ 776 ഡോക്​ടർമാർക്ക്​ ജീവൻ നഷ്​ടമായെന്നാണ്​ ഐ.എം.എ അറിയിച്ചത്​. അഞ്ച്​ ദിവസത്തിനുള്ളിൽ 22 ഡോക്​ടർമാരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 40,000ൽ താഴെയെത്തി.

Tags:    
News Summary - 798 doctors died during second wave of COVID-19 across country; maximum lost their lives in Delhi: IMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.