ന്യൂഡൽഹി: സമ്പര്‍ക് ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ച എട്ട് പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സഞ്ചരിച്ച എട്ട് യാത്രക്കാർക്കാണ് രോഗം കണ്ടെത്തിയത്. റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധനയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
അതേസമയം, ഇന്നലെ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) മാർച്ച 22 മുതൽ ട്രെയിനുകളിലെ കാറ്ററിങ് സേവനങ്ങൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവരുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്മെൻറ് റൂമുകളുമെല്ലാം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.