മുംബൈ: ഓടുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒച്ചവെച്ച് എതിർത്ത എട്ടുവയസ്സുകാരിയെ സൈനികൻ പുറത്തേക്ക് വലിച്ചെറിഞ്ഞു. ട്രെയിൻ വേഗത കുറവായതിനാൽ പെൺകുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ലോനന്ദിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയായ ഉത്തർപ്രദേശലെ ഝാൻസിയിൽ ജോലിചെയ്യുന്ന സൈനികൻ പ്രഭു മലപ്പ ഉപഹാറിനെ റെയിൽെവ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.
ഗോവ-നിസാമുദ്ദീൻ എക്സ്പ്രസിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമുക്തഭടനായ അച്ഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ യാത്ര ചെയ്ത കുട്ടിയാണ് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതക്ക് ഇരയായത്. ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം.
പുലർച്ചെ നല്ല ഉറക്കത്തിലായിരുന്ന കുട്ടിയെ ഉപഹാർ എടുത്ത് ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉറക്കമുണർന്ന കുട്ടി ഒച്ചവെക്കുകയും ശ്രമം ചെറുക്കുകയും ചെ്യതു. ഇതോടെ ടോയ്‌ലറ്റിൽ നിന്ന് പുറത്ത്കൊണ്ടുവന്ന് ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയുകയായിരുന്നു.
റെയിൽവേ ട്രാക്കിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ കുട്ടി തന്നെയാണ് പീഡനശ്രമത്തെ കുറിച്ച് പൊലീസിന് വിവരം നൽകിയത്. തുടർന്ന് പ്രതി രക്ഷപ്പെടാതിരിക്കാൻ തൊട്ടടുത്ത സ്റ്റേഷനുകളിൽനിന്നായി 400 പൊലീസുകാർ ട്രെയിനിൽ കയറി. ഇവർ നടത്തിയ ഉൗർജിത പരിശോധനയിലാണ് ഉപഹാറിനെ പിടികൂടിയത്. അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അറിയിക്കുന്നത് വരെ കുട്ടിയുടെ കുടുംബം അറിഞ്ഞിരുന്നില്ല. മകൾ മുകളിലെ ബെർത്തിൽ ഉറങ്ങുകയാണെന്നൃാണ് തങ്ങൾ കരുതിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.