ന്യൂഡൽഹി: 80 കോടി ജനങ്ങൾക്ക് ദീപാവലി വരെ സൗജന്യ റേഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായാണ് സൗജന്യ റേഷൻ. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് മോദി ഇക്കാര്യം പറഞ്ഞു.
കോവിഡ് കാലത്ത് കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമായിരുന്നു. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് നവംബർ വരെ റേഷൻ ലഭിക്കും. ആരും വിശന്നുറങ്ങേണ്ട സാഹചര്യമുണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2020 ഒക്ടോബറിലാണ് പ്രധാനമന്ത്രി സൗജന്യ റേഷൻ പ്രഖ്യാപിച്ചത്.
80 കോടി ജനങ്ങൾക്ക് ഏഴ് മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. 1.5 ലക്ഷം കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ചിരുന്ന ചെലവ്. ഈ സൗജന്യ റേഷനാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.