ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി

പനാജി: ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 ഓളം പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് 80തോളം പേരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കനത്ത് മഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് പെട്ടെന്ന് വർധിക്കുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതോടെ സഞ്ചാരികൾ കുടുങ്ങിപോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 30 പേർ ഇപ്പോഴും വെള്ളച്ചാട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു.

Tags:    
News Summary - 50 moved to safer place after 80 get stuck at Goa waterfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.