മുംബൈ: കടൽ ജല നിരപ്പ് അപ്രതീക്ഷിത വേഗത്തിൽ ഉയരുന്നത് രാജ്യത്തിെൻറ വ്യാവസായിക തലസ്ഥാനമായ മുംബൈയെ മുക്കുകയാണെന്ന് മുന്നറിയിപ്പ്. വ്യവസായ കേന്ദ്രമായ നരിമാൻ പോയിൻറും സംസ്ഥാന സെക്രട്ടേറിയറ്റായ മന്ത്രാലയയും കുഫേ പരേഡുമുൾപ്പെടെ ദക്ഷിണ മുംബൈയുടെ വലിയ ഭാഗവും 2050 ഓടെ ജലത്തിനടിയിലാകുമെന്ന് മുംബൈ മുനിസിപ്പൽ കമീഷണർ ഇഖ്ബാൽ സിങ് ചഹൽ പറഞ്ഞു.
കോസ്മോ പോളിറ്റൻ നഗരത്തിലെ എ, ബി, സി, ഡി വാർഡുകളുടെ 70 ശതമാനവും മുങ്ങും. അതോടെ, മുംബെയുടെ ഭൂപടത്തിൽനിന്ന് അവ അപ്രത്യക്ഷമാകും.
പ്രകൃതി നിരന്തരം മുന്നറിയിപ്പ്് നൽകിയിട്ടും ആരും ഉണരുന്നില്ലെന്നും അടുത്ത ഘട്ടം ഭീകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
129 വർഷത്തിനിടെ ആദ്യമായാണ് നിസർഗ എന്ന ചുഴലിക്കാറ്റ് മുംബൈയിൽ അടിച്ചുവീശിയത്. 15 മാസത്തിനിടെ മൂന്നു ചുഴലിക്കാറ്റുകൾ കൂടി സംഭവിച്ചു. അവക്കുപിറകെ അഞ്ചു മുതൽ 5.5 അടിവരെ നരിമാൻ പോയിൻറിൽ വെള്ളം ഉയർന്നിട്ടുണ്ടെന്നും മുംബൈ കാലാവസ്ഥാ രേഖ സമർപിച്ച് ചഹൽ വ്യക്തമാക്കി.
ജൂൺ ആറ്, ഏഴ് തീയതിക്കകം മൺസൂൺ എത്താറുള്ള മുംബൈയിൽ ഇത്തവണ മേയ് 17ന് എത്തിയ ടോട്ടേ ചുഴലിക്കാറ്റിെൻറ തുടർച്ചയായി ഒറ്റ ദിവസം പെയ്തത് 214 മില്ലീമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.