ബംഗളൂരു: വിദ്യാർഥികളില്ലാത്തതും നിലവാരമില്ലാത്തതും മൂലം രാജ്യത്തെ 800 എൻജിനിയറിങ് കോളജുകൾ പൂട്ടാൻ എ.െഎ.സി.ടി.ഇ നിർദേശം. ചെയർമാൻ അനിൽ ദത്താത്രേയ സഹസ്രാബുദി ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
എ.െഎ.സി.ടിയുടെ ശക്തമായ നിയമങ്ങൾ മൂലം 150 കോളജുകൾ പ്രതിവർഷം ഇന്ത്യയിൽ പൂട്ടുന്നുണ്ട്. പുതിയ നിയമമനുസരിച്ച് ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ആകെ സീറ്റുകളിൽ കഴിഞ്ഞ അഞ്ച് വർഷമായി 30 ശതമാനത്തിൽ താഴെ മാത്രം അഡ്മിഷൻ നടക്കുന്നതുമായ കോളജുകളുമാണ് പൂട്ടുന്നതെന്ന് ചെയർമാൻ അറിയിച്ചു.
2014 മുതൽ 2018 വരെയുള്ള കാലയളവിൽ 450 കോളജുകൾ പൂട്ടാനാണ് എ.െഎ.സി.ടി.ഇ നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ 20 കോളജുകളും കർണാടകയിലാണ്. തെലുങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവടങ്ങളിലും കോളജുകൾ പൂട്ടാൻ എ.െഎ.സി.ടി.ഇ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.