കൊടുങ്കാറ്റും കനത്ത മഴയും; ആൻഡമാനിൽ 800 ടൂറിസ്റ്റുകൾ കുടുങ്ങി

പോർട്ട്ബ്ലെയർ: കൊടുങ്കാറ്റും കനത്ത മഴയെയും തുടർന്ന് ആൻഡമാനിൽ 800 വിദേശ വിനോദ സഞ്ചാരികൾ കുടുങ്ങി. ആൻഡമാനിലെ ഹാവ് ലോക് ഐലൻഡിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്. ഇവരെ ഐലൻഡിൽ നിന്ന് കടത്തുബോട്ടുകളിൽ പോർട്ട്ബ്ലെയറിൽ എത്തിക്കാനുള്ള നടപടികൾ ആൻഡമാൻ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആൻഡമാൻ ഭരണകൂടം നാവികസേനയുടെ സഹായം തേടി. അറിയിപ്പ് ലഭിച്ച ഉടൻ തന്നെ നാവികസേനയുടെ ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ യുദ്ധക്കപ്പലുകൾ പോർട്ട്ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോർട്ടുണ്ട്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വരുന്ന രണ്ട് ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണിത്. 48 മണിക്കൂറിനുള്ളിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

 

Tags:    
News Summary - 800 Tourists Stranded In Andamans After Heavy Rain, Navy To The Rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.