അസം പ്രളയത്തിൽ 85 മരണം; 70 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ പ്രളയത്തെ തുടർന്ന്​ ആറ്​ പേർ കൂടി മരിച്ചു.  ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 85 ആയി. സംസ്ഥാന സർക്കാർ തിങ്കളാഴ്​ച അറിയിച്ചതാണിക്കാര്യം. 

പ്രളയവുമായി ബന്ധ​പ്പെട്ട ദുരിതം 70 ലക്ഷത്തോളം ആളുകളെ ബാധിച്ചതായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ‘‘ ഒരു ഭാഗത്ത്​ ജനങ്ങൾ കോവിഡ്​ 19 കാരണം ബുദ്ധിമുട്ടുകയാണ്​. മറ്റൊരു ഭാഗത്ത്​ അസമിലെ പ്രളയം വെല്ലുവിളി ഉയർത്തുന്നു​. ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോഴും പോരാട്ടം തുടരുകയാണ്​. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക്​ നൽകുന്നുണ്ട്​’’ -മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു. 

70 ലക്ഷത്തിൽപരം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്​. ജനങ്ങളേയും ഒപ്പം മൃഗങ്ങളേയും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന്​ രക്ഷ​പ്പെടുത്തി​ സുരക്ഷിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബ്രഹ്​മപുത്ര ഉൾപ്പെടെയുള്ള നദികൾ അപകടകരമാം വിധമാണ്​ ഒഴുകുന്നത്​. കചാർ ജില്ലയിലൂടെ ഒഴുകുന്ന ബറാക്​ നദിയിലെ ജലത്തിൻെറ അളവും ഉയർന്നിട്ടു​ണ്ട്​. ബ്രഹ്​മപുത്ര കരകവിഞ്ഞൊഴുകിയത്​ മൂലം കാർഷിക വിളകൾ നശിക്കുകയും മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടാവുകയും ചെയ്​തിരുന്നു. 

Tags:    
News Summary - 85 dead, over 70 lakh people affected Assam floods -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.