ന്യൂഡൽഹി: കോവിഡ് രോഗത്തിൽ നിന്നും മുക്തനായി 88 വയസായ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ ആശുപത്രി വിട്ടു. ഹിമാചൽ പ്രദേശിലെ ഉന സ്വദേശിയായ കെ.എസ്. ജസ്വാലാണ് കോവിഡിനെ തോൽപ്പിച്ചത്.
ഏപ്രിൽ 27നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലെ കോൽെമറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച നീണ്ട ചികിത്സക്ക് ശേഷം മേയ് ഒമ്പതിന് കോവിഡ് പരിശോധന ഫലം നെഗറ്റീവാകുകയായിരുന്നു. പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ഇദ്ദേഹം ആശുപത്രി വിട്ടു.
1932 നാണ് ഇദ്ദേഹം ജനിച്ചത്. ചിട്ടയായ ഭക്ഷണക്രമവും ശൈലിയും പിന്തുടർന്നുപോന്നിരുന്ന ഇദ്ദേഹത്തിന് മറ്റു ജീവിത ശൈലി രോഗങ്ങൾ ഉണ്ടായിരുന്നില്ല. ദൈവത്തോടും ചികിത്സിച്ച ഡോക്ടർമാരോടും നന്ദി പറയുന്നതായി രോഗം ഭേദമായ ജസ്വാൽ പ്രതികരിച്ചു. മഹാമാരിയിൽനിന്നും 88 കാരനായ ഇദ്ദേഹം രോഗമുക്തനായി ആശുപത്രി വിടുന്നത് ആത്മവിശ്വാസം ഉയർത്തുന്നതായി ആശുപത്രി അധികൃതരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.