രാജ്യത്ത് 8,954 പേർക്ക് കൂടി കോവിഡ്; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ലക്ഷത്തിൽ താഴെയെത്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8,954 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷത്തിൽ താഴെയെത്തി. നിലവിൽ 99,023 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. 3,45,96,776 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 267 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,69,247 അയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 10,207 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. 98.36 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ മാർച്ചിലെ കണക്കിനെക്കാൾ ഏറ്റവും ഉയർന്ന കോവിഡ് മുക്തി നിരക്കാണ് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ 0.29 ശതമാനം പേരാണ് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. 

Tags:    
News Summary - 8,954 more people have covid in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.