Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 8,954...

രാജ്യത്ത് 8,954 പേർക്ക് കൂടി കോവിഡ്; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ലക്ഷത്തിൽ താഴെയെത്തി

text_fields
bookmark_border
രാജ്യത്ത്  8,954 പേർക്ക് കൂടി കോവിഡ്; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ലക്ഷത്തിൽ താഴെയെത്തി
cancel

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8,954 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷത്തിൽ താഴെയെത്തി. നിലവിൽ 99,023 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. 3,45,96,776 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 267 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,69,247 അയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 10,207 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. 98.36 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ മാർച്ചിലെ കണക്കിനെക്കാൾ ഏറ്റവും ഉയർന്ന കോവിഡ് മുക്തി നിരക്കാണ് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ 0.29 ശതമാനം പേരാണ് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 8,954 more people have covid in the country
Next Story