അഗർത്തല: ത്രിപുരയിൽ പരിശോധനക്ക് വിധേയമാക്കിയ 90 ശതമാനം സ്രവ സാമ്പിളുകളിലും ഡെൽറ്റ പ്ലസ് വകഭേദം. 151 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതിൽ 138 സാമ്പിളുകളിലും
അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കോവിഡ് നോഡൽ ഒാഫിസർ ഡോ. ദീപ് ദേബർമ അറിയിച്ചു.
രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് ആദ്യമായാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത്. ത്രിപുരയിൽനിന്ന് 151 സാമ്പിളുകൾ പശ്ചിമബംഗാളിലെ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൽ 138 കേസുകൾ ഡെൽറ്റ പ്ലസും മറ്റുള്ളവ ഡെൽറ്റ, ആൽഫ എന്നീ വകഭേദങ്ങളുമായിരുന്നു.
ത്രിപുരയിൽ ഇതുവരെ 56,169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 574 മരണവും റിപ്പോർട്ട് ചെയ്തു. 5152 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അഞ്ചുശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.