പിടിച്ചെടുത്ത നൂറുകോടിയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം പൊലീസ്

ഗുവാഹത്തി: മയക്കുമരുന്ന് നിർമാർജനത്തിന്‍റെ ഭാഗമായി പിടിച്ചെടുത്ത നൂറ് കോടി വിലവരുന്ന 935 കിലോ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം പൊലീസ്. പ്രഗ്ജ്യോതിഷ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹതിശില ദാമ്പാറയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് കത്തിച്ചത്. നശിപ്പിച്ച മയക്കുമരുന്നുകളിൽ ഹെറോയിൻ, കഞ്ചാവ്, അസംസ്കൃത മെതാംഫെറ്റാമൈൻ എന്നിവയുൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

19 ലക്ഷത്തിലധികം ഗുളികകളും 3.70 ലക്ഷത്തിലധികം കഫ് സിറപ്പുകളും നശിപ്പിച്ചുട്ടുണ്ട്. സമീപകാലത്ത് പൊലീസ് നടത്തിയ റെയ്ഡുകളിലൂടെയാണ് ഇവ പിടിച്ചെടുത്തത്. ഗുവാഹത്തിയിലെ സ്‌പെഷൽ ഡി.ജി.പിയും പൊലീസ് കമീഷണറുമായ ഹർമീത് സിങ്, ജോയിന്റ് പൊലീസ് കമീഷണർ പാർത്ഥ സാരഥി മഹന്ത എന്നിവർ ചേർന്നാണ് മയക്കുമരുന്ന് കത്തിക്കുന്നതിന് നേതൃത്വം നൽകിയത്.

പൂർണമായി നിർമാർജനം ചെയുന്നത് വരെ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം തുടരണമെന്ന് അസം മുഖ്യമന്ത്രി നിർദേശം നൽകിയതായി പൊലീസ് കമീഷണർ ഹർമീത് സിങ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചരിത്രമാണെന്നും 100 കോടി വിലവരുന്ന മയക്കുമരുന്ന് കത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 935 Kg Of Drugs Worth 100 Crore Burnt By Police In Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.