കാവടി യാത്ര: ഡൽഹി-മീററ്റ് എക്സ്പ്രസ്​വേയിൽ കാറുകൾക്ക് അനുമതിയില്ല

ന്യൂഡൽഹി: കാവടി യാത്ര നടക്കുന്നതിനാൽ ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം. കാവടി യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഹരിദ്വാറിൽ നിന്നും വരുന്ന യാത്രികർ മീററ്റ്, ഗാസിയാബാദ്, നോയിഡ, ഡൽഹി, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ​ഇതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

നോയിയഡയിൽ ഓഖ്‍ല ബാരേജ് മുതൽ ഓഖ്‍ല ബേർഡ് സാങ്ച്ചുറി ​വരെയുള്ള ഭാഗത്തെ നാല് വരി പാതയിൽ രണ്ട് വരി കാവടി യാത്രികർക്കായി മാറ്റിവെച്ചിട്ടുണ്ട്. പ്രദേശത്ത് അധിക പൊലീസിനെ വിന്യസിച്ച് കൂടുതൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ജൂലൈ 28 മുതൽ ആഗസ്റ്റ് നാല് വരെയായിരിക്കും നിയന്ത്രണം.

യു.പി സർക്കാർ ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. ആഗസ്റ്റ് അഞ്ചിന് രാത്രി എട്ട് വരെയാണ് നിയന്ത്രണം. പാതയിൽ ജൂലൈ 29 മുതൽ സ്വകാര്യ കാറുകൾക്കും നിയന്ത്രണമുണ്ടാവും.

കാവടി യാത്രയിൽ പ​​ങ്കെടുക്കുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. കശ്മീരിഗേറ്റിന് സമീപം 2,000 കാവടി തീർഥാടകർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മഴക്കുള്ള സാധ്യത മുന്നിൽകണ്ട് വാട്ടർപ്രൂഫ് ടെന്റുകളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നതെന്നും അവർ പറഞ്ഞു.

Tags:    
News Summary - Kanwar Yatra: No cars allowed on the Delhi-Meerut Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.