ബോബി സിസ്റ്റ അന്തരിച്ചു

മും​ബൈ: പരസ്യരംഗത്തെ അതികായൻ ബോബി സിസ്റ്റ (90) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാ​ണ്ടോളം ഇന്ത്യൻ പരസ്യരംഗത്തെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു ശംഭു വെങ്കട്ടറാവു സിസ്റ്റ എന്ന ബോബി സിസ്റ്റ. പിതാവ് വെങ്കട്ടറാവു സിസ്റ്റയാണ് 1934ൽ ഇന്ത്യയിലെ ആദ്യ പരസ്യ ഏജൻസിയായ സിസ്റ്റ സെയിൽസ് ആൻഡ് പബ്ലിസിറ്റി സർവിസസ് തുടങ്ങിയത്. അദ്ദേഹത്തി​ന്റെ പാത പിന്തുടർന്ന് 1950 കളിലാണ് ബോബി സിസ്റ്റ പരസ്യരംഗത്ത് എത്തുന്നത്. പിന്നീട് ഏജൻസിയെ ആഡ് ആർട്സ് എന്ന് നാമകരണം ചെയ്തു. അത് 1998ൽ സാച്ചി ആൻഡ് സാച്ചിക്ക് വിറ്റു.

സഹോദരി സുഭദ്രക്കൊപ്പം ഇംഗ്ലണ്ടിലാണ് ബോബി സിസ്റ്റ പരസ്യകലയിൽ പഠനം നടത്തിയത്. 1970 മുതൽ 1990 വരെ ഇന്ത്യൻ പരസ്യരംഗത്തെ മുൻനിരക്കാരിൽ ഒരാളായിരുന്നു. ജനസംഖ്യയെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്ന പോപ്പുലേഷൻ ഫസ്റ്റ് എന്ന എൻ.ജി.ഒയുടെ സ്ഥാപകനാണ്. സാഫ്രോൺ എന്ന കൺസൾട്ടൻസിയും നടത്തിയിരുന്നു.

അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എ.എ.ഐ) പോലുള്ള നിരവധി സംഘടനകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2015ൽ എ.എ.എ.ഐ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു

Tags:    
News Summary - bobby sista passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.