പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു; മരണസംഖ്യ ഉയർന്നു

ന്യൂഡൽഹി: ​രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 2.09 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്തെ മരണസംഖ്യ ഉയർന്നിട്ടുണ്ട്. 959 കോവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട ചെയ്തത്. 2,62,628 പേർ കോവിഡിൽ നിന്നും മുക്തി നേടുകയും ചെയ്തു. 1,66,03,96,227 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

94.3 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,31,198 ​കോവിഡ് പരിശോധനകളാണ് നടത്തിയത്. കോവിഡ് അതീവരൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറയുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 3,674 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 22,444 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, കേരളത്തിൽ രോഗികളുടെ എണ്ണം ഇപ്പോഴും 50,000ത്തിന് മുകളിൽ തുടരുകയാണ്.

Tags:    
News Summary - 959 Deaths In A Day As Kerala Adds To Backlog, 2.09 Lakh Fresh Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.