ഭോപാൽ: മധ്യപ്രദേശിൽ രണ്ട് ലക്ഷം രൂപക്ക് വിറ്റ 16കാരിയെ ചൈൽഡ് ലൈൻ അധികൃതർ രക്ഷപ്പെടുത്തി മധ്യപ്രദേശിലെ ഖന്ധ്വയിലാണ് സംഭവം. അജ്ഞാതനായ ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സന്നദ്ധ സംഘടന പ്രവർത്തകരാണ് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചത്.
ബഡോഡിയ സ്വദേശിയായ ഓം പ്രകാശ് എന്നയാൾക്ക് തന്നെ രണ്ട് ലക്ഷം രൂപക്ക് മാതാപിതാക്കൾ വിൽപന നടത്തിയെന്ന് പെൺകുട്ടി മൊഴി നൽകി. ഇയാൾ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും കൗൺസിലിങ്ങിൽ പെൺകുട്ടി വെളിപ്പെടുത്തി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം, 2020ൽ മുൻ വർഷങ്ങളേക്കാൾ ശൈശവ വിവാഹങ്ങളിൽ 50ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു.
നിയമം മൂലം നിരോധിച്ചിട്ടും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ശൈശവ വിവാഹങ്ങൾ തുടരുകയാണ്. പെൺകുട്ടികൾ പക്വതയെത്തിയാൽ കൂടുതൽ സ്ത്രീധനം നൽകേണ്ടിവരുമെന്നതും കുട്ടികൾക്കെതിരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങളിൽ നിന്നും രക്ഷ നേടാൻ വിവാഹം കഴിക്കുകയാണ് പരിഹാരമെന്ന് രക്ഷിതാക്കൾ കരുതുന്നതും ഇതിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.