ചെന്നൈ: മൂന്നര കോടിയുടെ ഇൻഷുറൻസ് തുക തരപ്പെടുത്താൻ 62കാരനെ ഭാര്യയും ബന്ധുവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. പവർലൂം യുനിറ്റുടമ ഇൗറോഡ് പെരുന്തുറ തുടുപതി രംഗരാജ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ ജ്യോതിമണി (57), ബന്ധുവായ രാജ (41) എന്നിവരെ അറസ്റ്റ് ചെയ്തു.
മാർച്ച് 13നുണ്ടായ റോഡപകടത്തിൽ പരിക്കേറ്റ രംഗരാജിനെ വ്യാഴാഴ്ച ൈവകീട്ട് കോയമ്പത്തൂർ പീളമേടിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വാനിൽ വീട്ടിലേക്ക് കൊണ്ടുപോകെവയാണ് കൊലപാതകം. രാത്രി 11.30ഒാടെ പെരുമാനല്ലൂർ വലസുപാളയത്ത് എത്തിയപ്പോൾ വാഹനം നിർത്തി രാജയും ജ്യോതിമണിയും പുറത്തിറങ്ങി വാഹനത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. രംഗരാജൻ ജീവനോടെ കത്തിയമർന്നു. വെള്ളിയാഴ്ച പുലർച്ച രാജയാണ് തിരുപ്പുർ റൂറൽ പൊലീസിൽ വിവരമറിയിച്ചത്. ഇരുവരെയും ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിന് സഹായിയായി വർത്തിച്ച രാജക്ക് ഒന്നര ലക്ഷം രൂപയാണ് ജ്യോതിമണി വാഗ്ദാനം ചെയ്തത്. ഇതിൽ അരലക്ഷം നൽകി. പെട്രോൾ ബങ്കിൽനിന്ന് രാജ പെട്രോൾ വാങ്ങുന്നതിെൻറ സി.സി ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
രംഗരാജ് മരിച്ചാൽ കിട്ടുന്ന മൂന്നര കോടിയുടെ ഇൻഷുറൻസ് തുക തരപ്പെടുത്തുകയെന്ന ലക്ഷ്യേത്താടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രംഗരാജിന് ഒരു കോടിയിലധികം രൂപയുടെ കടമുണ്ടായിരുന്നു. മകൻ നന്ദകുമാറിെൻറ പരാതിയിൽ പെരുമാനല്ലൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.