മുംബൈ: തെരുവ് നായയെ ട്രക്ക് ഇടിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘സാവ്ധാൻ ഇന്ത്യ, യേ ജാദൂ ഹേ ജിൻ കാ, ബ്ലാക്ക് കോഫി എന്നിവയടക്കം സീരിയലുകളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ നടി പൂജ യാദവിന്റെ പരാതിയെ തുടർന്നാണ് നടപടി. ഓഗസ്റ്റ് 29ന് പുലർച്ചെ ഖാർ വെസ്റ്റിലെ 24 റോഡിന്റെയും 34 റോഡിന്റെയും ജംഗ്ഷനിൽ ക്രിസ്റ്റൽ ഷോപ്പർ പാരഡൈസിന് സമീപം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യം നീക്കം ചെയ്യുന്ന ട്രക്കാണ് നായയെ ഇടിച്ചത്.
ഖാർ വെസ്റ്റിലെ സി.സി.ടി.വി കാമറകളിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഖാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സംഭവം നടന്നതു മുതൽ നായയെ കാണാതായതായും റിപ്പോർട്ടുണ്ട്. നായയെ കാണാതായ വിവരം ലഭിച്ചതിനെതുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് മാലിന്യ ശേഖരണ വാഹനം നായയെ ഇടിച്ചതായി കണ്ടെത്തിയതെന്ന് അവർ അറിയിച്ചു. വേൾഡ് ഓഫ് വിസ്‌കേഴ്‌സ്" എന്ന പേരിൽ ഒരു എൻ.ജി.ഒ പൂജ യാദവ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.