വാട്സ്ആപ് ഗ്രൂപ്പിൽ അംഗമായതിനാൽ മാത്രം കേസ് ചുമത്താനാവില്ല -ഉമർ ഖാലിദ്

ന്യൂഡൽഹി: വാട്സ്ആപ് ഗ്രൂപ്പിൽ അംഗമായതുകൊണ്ടു മാത്രം തനിക്കെതിരെ ഗൂഢാലോചന കേസ് ചുമത്താനാവില്ലെന്ന് മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദ്. തനിക്ക് ജാമ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരെ നൽകിയ ഹരജിയിൽ ഹൈകോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം ബോധിപ്പിച്ചത്.

പ്രോസിക്യൂഷൻ കാണിച്ച അഞ്ച് വാട്സ്ആപ് ഗ്രൂപ്പിൽ രണ്ടെണ്ണത്തിൽ ഉമർ ഖാലിദ് നിശ്ശബ്ദനായിരുന്നു. ഒരു ഗ്രൂപ്പിൽ അദ്ദേഹം നാലു സന്ദേശങ്ങൾ മാത്രമാണ് പോസ്റ്റ്ചെയ്തത്. ഗ്രൂപ്പിന്റെ അഡ്മിൻമാർ മറ്റുള്ളവരാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തന്റെ വാതിൽക്കൽ കൊണ്ടുവെക്കാനാവില്ലെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ പറഞ്ഞു. ഹരജി പ്രോസിക്യൂഷൻ വാദത്തിനായി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി.

ഡൽഹിയിലെ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം (യു.എ.പി.എ) 2020 സെപ്റ്റംബർ 13ന് അറസ്റ്റിലായ ഉമർ ഖാലിദ് അന്നുമുതൽ ജയിലിലാണ്.

Tags:    
News Summary - A case cannot be filed just because you are a member of a WhatsApp group -Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.