മകനെ കൊലപ്പെടുത്തിയ കേസിൽ സൂചന സേത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

പനാജി: നാലുവയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ എ.ഐ സ്റ്റാർട്ടപ്പ് സി.ഇ.ഒ സൂചന സേത്തിനെതിരെ ഗോവ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സൂചനയ്‌ക്കെതിരെ 642 പേജുള്ള കുറ്റപത്രമാണ് കലൻഗുട്ട് പൊലീസ് ഗോവ ചിൽഡ്രസ് കോടതിയിൽ സമർപ്പിച്ചത്.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐ.പി.സി സെക്ഷൻ 302, 201, ഗോവയിലെ കുട്ടികളുടെ നിയമത്തിലെ സെക്ഷൻ 8 എന്നിവ ചേർത്താണ് സൂചനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ 59 സാക്ഷികളുടെയും ഭർത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളുരുവിലെ കുടുംബകോടതി ഉത്തരവിട്ടിട്ടും കുട്ടിയെ കാണാൻ സൂചന അനുവദിച്ചിരുന്നില്ലെന്ന് ഭർത്താവിന്റെ മൊഴിയിൽ പറയുന്നു.

പ്രതി ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പും പൊലീസ് കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. കൈയക്ഷരം തിരിച്ചറിഞ്ഞ കൈയക്ഷര വിദഗ്ധരുടെ സ്ഥിരീകരണവും കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. ജൂൺ 14ന് ഗോവ ചിൽഡ്രസ് കോടതി കേസ് പരിഗണിക്കും.

ജനുവരി ഏഴിനാണ് മകന്റെ മൃതദേഹം ബാഗിലാക്കി ടാക്സിയിൽ പോകുന്നതിനിടെ കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് സൂചന അറസ്റ്റിലായത്. ജനുവരി ആറിന് രാത്രിയാണ് തന്റെ ഫ്ലാറ്റിൽ വച്ച് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്.

Tags:    
News Summary - A charge sheet has been filed against Soochana Seth in the case of killing his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.