ചെന്നൈ: പാർലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റിയിൽ പെങ്കടുത്തതിന് ശേഷം ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറക്കാനായി ഇൻഡിഗോയുടെ വിമാനത്തിൽ കയറി മുൻ സീറ്റിലിരിക്കുകയായിരുന്ന ഡി.എം.കെ എം.പി ദയാനിധി മാരെൻറ മുന്നിലേക്ക് പൈലറ്റ് വേഷത്തിൽ ഒരാളെത്തി. 'നിങ്ങളും ഇൗ വിമാനത്തിലാണല്ലേ.. പോകുന്നത്' എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. മാസ്‌ക് ധരിച്ചിരുന്നതിനാൽ ദയാനിധി മാരന് ആളെ മനസിലായില്ല. എന്നാൽ ശബ്ദം എവിടെയോ കേട്ട് മറന്നതായിരുന്നു. പൈലറ്റ് മാസ്‌ക് നീക്കിയതോടെ അദ്ദേഹം അത്ഭുതപ്പെട്ടു.
പാർലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റിയിൽ തനിക്കൊപ്പം പെങ്കടുത്ത ബിഹാറില്‍നിന്നുള്ള ലോക്‌സഭാ ബി.ജെ.പി എംപിയും മുൻ മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയായിരുന്നു അത്. ട്വിറ്ററിൽ 'ഒാർമയിലേക്ക് ഒരു വിമാനയാത്ര' എന്ന തലക്കെേട്ടാടെ ഇൗ അനുഭവത്തെ കുറിച്ചുള്ള ഒരു കുറിപ്പും ദയാനിധി മാരൻ പങ്കുവെച്ചു.
'പാര്‍ലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തിനു ശേഷം ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ചത് 6 E 864 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. എെൻറ സീറ്റ് മുന്നിലത്തെ വരിയിലായിരുന്നു. ബോര്‍ഡിങ് പൂര്‍ത്തിയായതായി അറിയിപ്പ് വന്നതിനു ശേഷം പൈലറ്റിെൻറ വേഷം ധരിച്ച ഒരാള്‍ എെൻറ അടുത്തേക്ക് വന്നു. 'നിങ്ങളും ഈ വിമാനത്തിലാണോ പോകുന്നത്', എന്ന് അദ്ദേഹം ചോദിച്ചു.
സ്വരം പരിചിതമായി തോന്നിയിരുന്നു, എന്നാൽ മാസ്‌ക് വെച്ചിരുന്നതിനാല്‍ ആളാരാണെന്ന് മനസിലായില്ല. തൊട്ടടുത്ത നിമിഷം തന്നെ എനിക്ക് ആളെ മനസ്സിലായി, എെൻറ മുന്നിലുള്ളത് ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ്....!
രണ്ടു മണിക്കൂര്‍ മുമ്പ് പാര്‍ലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഒരു രാഷ്ട്രീയക്കാരനില്‍നിന്ന് പൈലറ്റിലേക്കുള്ള അദ്ദേഹത്തിെൻറ മാറ്റം! എെൻറ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ രാജീവ് പ്രതാപ് റൂഡിക്കൊപ്പമുള്ള ഈ യാത്രകൊണ്ട് ഞാന്‍ ബഹുമാനിതനായിരിക്കുന്നു. നന്ദി ക്യാപ്റ്റന്‍', - ഡി.എം.കെ എം.പി ദയാനിധി മാരന്‍ കുറിച്ചു.......
പൈലറ്റ് ലൈസന്‍സ് നിലനിര്‍ത്താനായി രാജീവ് പ്രതാപ് റൂഡി ഇടയ്ക്ക് സ്വകാര്യ കമ്പനികളുടെ വിമാനങ്ങള്‍ പറത്താറുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിൽ പൈലറ്റായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.