വിവാഹവാഗ്​ദാനം നൽകി എട്ടാംക്ലാസുകാരിയെ 20കാരൻ സ്​കൂളിൽവെച്ച്​ ബലാത്സംഗം ചെയ്​തു; കേസ്​

രാജ്​കോട്ട്​: ഗുജറാത്തിൽ വിവാഹ വാഗ്​ദാനം നൽകി 20കാരൻ എട്ടാംക്ലാസുകാരിയെ സ്​കൂളിൽവെച്ച്​ ബലാത്സംഗം ചെയ്​തതായി പരാതി. ഗുജറാത്തിലെ രാജ്​കോട്ട്​ ജില്ലയിലാണ്​ സംഭവം.

മാർച്ചിലാണ്​ കേസിന്​ ആസ്​പദമായ സംഭവം. 15കാരിയുടെ മാതാവ്​ പൊലീസ്​ പരാതിയുമായി എത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

നേപ്പാൾ സ്വദേശികളാണ്​​ പെൺകുട്ടിയുടെ കുടുംബം. വർഷങ്ങളായി ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ താമസം. സൂറത്ത്​ സ്വദേശിയാണ്​ പ്രതി. സ്​കൂൾ സെക്യൂരിറ്റി ഗാർഡി​െൻറ അടുത്ത ബന്ധുവാണ്​ ഇയാൾ. മാസങ്ങൾക്ക്​ മുമ്പ്​ സെക്യൂരിറ്റി ജീവനക്കാരനൊപ്പം താമസിക്കാൻ 20കാര​ൻ എത്തിയതോടെയാണ്​ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്​.

തുടർന്ന്​, പെൺകുട്ടിക്ക്​ വിവാഹ വാഗ്​ദാനം നൽകുകയും സ്​കൂൾ ബാത്ത്​റൂമിൽവെച്ച്​ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട്​ യുവാവ്​ സൂറത്തിലേക്ക്​ തിരിച്ചുപോയി. ജൂൺ 12ന്​ പെൺകുട്ടി ഇയാളെ അന്വേഷിച്ച്​ സൂറത്തിലെത്തി പ്രതിയുമായി കണ്ടുമുട്ടിയിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന്​ പെൺകുട്ടിയെ ഇയാൾ അറിയിക്കുകയായിരുന്നു.

ഇതി​നിടെ പെൺകുട്ടിയെ തിരക്കി മാതാപിതാക്കളും സൂറത്തിലെത്തി. ശേഷം പെൺകുട്ടിയുമായി കുടുംബം രാജ്​കോട്ടിലേക്ക്​ മടങ്ങി. ഇതോടെ പെൺകുട്ടി കുടുംബത്തെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയുടെ മാതാവ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. കേസ്​ അന്വേഷണം മഹിള പൊലീസ്​ സ്​റ്റേഷന് കൈമാറുകയും ചെയ്​തു. 

Tags:    
News Summary - A man allegedly raped a 15-year-old in school Police case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.