മുംബൈ: പ്രമുഖ സിനിമ സംവിധായകൻ ശ്രീരാം രാഘവന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സിനിമയിൽ അവസരം തേടുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട സോഫ്റ്റ്വെയർ എൻജിനീയർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുച്ചെങ്ങോടുനിന്നും ഷൺമുഖ തങ്കവേലിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
പുതിയ വെബ് സീരിസിലേക്ക് യുവതികളെ ആവശ്യമുണ്ടെന്നും ഓഡിഷനിലെ ഫോട്ടോഷൂട്ടിൽ അർധ നഗ്ന ചിത്രങ്ങളെടുക്കാൻ തയാറാകേണ്ടിവരുമെന്നുമായിരുന്നു സോഷ്യൽ മീഡിയ ചാറ്റിലൂടെ പ്രതി പറഞ്ഞത്.
സംശയം തോന്നി യുവതികൾ വിളിച്ചപ്പോഴാണ് ശ്രീരാം രാഘവൻ വിവരമറിയുന്നത്. തുടർന്ന്, അദ്ദേഹം മുംബൈയിലെ ഓശീവാര പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.