representational image

ബലി നൽകിയ ആടിന്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ചു

റായ്‌പൂർ: ഇഷ്ടകാര്യ സാധ്യത്തിനായി ബലി നൽകിയ ആടിന്‍റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സുരാജ്പൂർ ജില്ലയിലാണ് സംഭവം. ബാഗർ സായി എന്ന 50കാരനാണ് മരിച്ചത്.

തന്റെ ആഗ്രഹം നടപ്പായാൽ ക്ഷേത്രത്തിൽ ആടിനെ ബലി നൽകാമെന്ന് ഇദ്ദേഹം വഴിപാട് നേർന്നിരുന്നു. ഇതുപ്രകാരം നാട്ടുകാർക്കൊപ്പം ഞായറാഴ്ച മദൻപൂർ ഗ്രാമത്തിലെ ഖൊപ ധാമിലെത്തി. പൂജാകർമത്തിനിടെ ആടിനെ ബലി നൽകി. ഇതിന്റെ ഇറച്ചി ഗ്രാമീണർ പാകം ചെയ്ത് ഭക്ഷിക്കുന്നതിനിടെ കണ്ണെടുത്ത് ബാഗർ സായി കഴിക്കുകയായിരുന്നു. ഇത് തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട ബാഗറിനെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - A middle-aged man died after the sacrificial goats eye got stuck in his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.