കോവിഡ് വന്നതോടെ ജാഗ്രതയോടെയാണ് എല്ലാവരും പുറത്തിറങ്ങുന്നത്. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമൊക്കെയാണ് കോവിഡ് പ്രതിരോധത്തിലെ പ്രധാന ആയുധങ്ങൾ. മാളുകളിലും പാർക്കിലുമൊക്കെ പ്രവേശിക്കണമെങ്കിൽ ശരീരോഷ്മാവ് പരിശോധിക്കുകയും വേണം.
കോവിഡ് കാലത്ത് ഈ കാഴ്ചകൾക്ക് ഒരു പുതുമ പോലും ഇല്ല. മനുഷ്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയത്.നീണ്ട കാലത്തെ അടച്ചിരിപ്പിന് ശേഷം പുറത്തിറങ്ങിയ കുട്ടികളും പുതിയ രീതികളെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ട് കഴിഞ്ഞു.
അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ശരീരോഷ്മാവ് പരിശോധിക്കാൻ നിന്ന സെക്യൂരിറ്റി ജീവനക്കാരനോട് പാവയുമായി വന്ന പെൺകുട്ടി ടെമ്പേറച്ചർ നോക്കാൻ ആദ്യം ആവശ്യപ്പെടുകയും തുടർന്ന് തന്‍റെ പാവയെയും പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെടുന്നുണ്ട്. രണ്ടും സന്തോഷപൂർവം സെക്യൂരിറ്റി ജീവനക്കാരൻ ചെയ്ത് കൊടുക്കുന്നുമുണ്ട്.
A responsible citizen should be like this. @hvgoenka pic.twitter.com/7phGPk4rfm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.