ക്വിയർ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ആറംഗ കേന്ദ്ര സമിതി

ന്യൂഡൽഹി: രാജ്യത്തെ ക്വിയർ സമൂഹം (എൽ.ജി.ബി.ടി.ക്യു പ്ലസ്) നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്.

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി, ക്വിയർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കാൻ 2023 ഒക്ടോബർ 17 ലെ വിധിയിൽ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.

കാബിനറ്റ് സെക്രട്ടറി സമിതിയുടെ ചെയർപേഴ്‌സണും സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറിമാർ കൺവീനറുമായിരിക്കും. ആവശ്യമെങ്കിൽ സമിതിയിൽ മറ്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ പാനലിന് അധികാരം നൽകിയിട്ടുണ്ട്.

ക്വിയർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരോട് സമൂഹത്തിന് വിവേചനം ഉണ്ടോയെന്നും അവർ സമൂഹത്തിൽ അക്രമിക്കപ്പെടുന്നുണ്ടോയെന്നും സമിതി പരിശോധിക്കും. മനപൂർവ്വമല്ലാത്ത വൈദ്യചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വിധേയരാകാതിരിക്കാൻ എന്തെല്ലാം നടപടികളെടുക്കാമെന്നും സാമൂഹികക്ഷേമ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമെന്നും ക്വിയർ സമൂഹത്തിന്റെ മറ്റ് പ്രശ്നങ്ങളും സമിതി പരിശോധിക്കും.

Tags:    
News Summary - A six-member central committee to study issues facing the queer community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.