മുംബൈ: പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരിച്ചു. മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റി റോഡിൽ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
പോലീസ് ഉടൻ സ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ഞായറാഴ്ച രാവിലെ ചെമ്പൂരിലെ സിന്ധി കോളനിക്ക് സമീപം അജ്ഞാത വാഹനമിടിച്ച് 39 കാരനായ പ്ലംബർ സുനിൽ ഖണ്ഡു പാൽക്കെ മരിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തെയും ഡ്രൈവറെയും തിരിച്ചറിയാൻ ചുനഭട്ടി പോലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ചെമ്പൂരിലെ ലാൽ ഡോംഗറിലെ എസ്.ആർ.എ കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ താമസക്കാരനാണ് പാൽകെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.