ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ക്രിമിനൽ കുറ്റമാക്കണമെന്ന് മുൻ സി.ഐ.എ ഉദ്യോഗസ്ഥനും കംപ്യൂട്ടർ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. ട്വിറ്ററിലാണ് സ്നോഡെൻറ പ്രതികരണം. സേവനങ്ങൾക്കുള്ള അനുചിതമായ വഴിയാണ് ആധാർ എന്നായിരുന്നു സ്നോഡെൻറ ട്വീറ്റ്.
ഇന്ത്യൻ ചാര സംഘടന ‘റോ’യുടെ മുൻ മേധാവിയായിരുന്ന കെ.സി വർമയുടെ ഒാൺലൈൺ ലേഖനവുമായി ബന്ധപ്പെട്ടാണ് സ്നോഡെൻറ പ്രതികരണം. ‘മുൻ ഇൻറലിജൻസ് മേധാവികളും ഞാനും പറഞ്ഞിരുന്ന കാര്യം ഇന്ത്യയുടെ റോ ഉദ്യോഗസ്ഥനും അംഗീകരിച്ചിരിക്കുന്നു. ആധാർ, ബാങ്കുകളും ടെലികോമുകളുമടക്കമുള്ളവർ ചൂഷണം ചെയ്യുകയാണെന്നും എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും’ മുൻ റോ ഉദ്യോഗസ്ഥൻ പറയുന്നതായാണ് സ്നോഡെൻറ ട്വീറ്റ്.
Rarely do former intel chiefs and I agree, but the head of India's RAW writes #Aadhaar is being abused by banks, telcos, and transport not to police entitlements, but as a proxy for identity–an improper gate to service. Such demands must be criminalized. https://t.co/rRSn42XLlQ
— Edward Snowden (@Snowden) January 21, 2018
That might be true if banks, landlords, hospitals, schools, telephone & internet companies were prohibited by law from asking for your #Aadhaar number. But any Indian can tell you they're asked for their number by non-government entities––and those companies have databases too. https://t.co/WsKC9wR6sj
— Edward Snowden (@Snowden) January 21, 2018
സർക്കാർ നീതിയിൽ ഉത്‌കണ്‌ഠാകുലരാണെങ്കിൽ , ദശലക്ഷകണക്കിന് ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഇൗ നയത്തിൽ മാറ്റം വരുത്തണം. അതിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്ന് വിളിക്കാമെന്നുമായിരുന്നു സ്നോഡെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.