ന്യൂഡൽഹി: ആധാർവിവരങ്ങൾ തുച്ഛമായ തുകക്ക് ചോർന്നുകിട്ടുമെന്ന വിവരം പുറത്തുവിട്ട ‘ട്രിബ്യൂണി’നും ലേഖിക രചന ഖൈറക്കുമെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത സംഭവം കനത്ത പ്രതിഷേധത്തിനിടയാക്കിയതോടെ വിശദീകരണവുമായി സർക്കാർ.
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര നിയമ, വാർത്തപ്രക്ഷേപണ മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ആധാർ വാർത്ത സംബന്ധിച്ച് ‘അജ്ഞാതർ’ ക്കെതിരെയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
പത്രസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതുപോലെ പ്രധാനമാണ് ആധാറിെൻറ സുരക്ഷയും പവിത്രതയും. രാജ്യത്തിെൻറ വികസനത്തിനാണ് ആധാർ ഏർെപ്പടുത്തിയതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ ട്രിബ്യൂണ്‍ പത്രവും അതിലെ മാധ്യമപ്രവര്‍ത്തകരും െപാലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) ഡെപ്യൂട്ടി ഡയറക്ടർ ബി.എം. പട്നായിക്കിെൻറ പരാതിയിൽ ഡൽഹി െപാലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, എഫ്.െഎ.ആറിൽ ലേഖിക ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറയുന്നുണ്ടെങ്കിലും അവരെ പ്രതികളായി ചേർത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ‘ട്രിബ്യൂണി’നും ലേഖികക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്. െഎ.ആർ ഉടൻ പിൻവലിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി.
മാധ്യമപ്രവർത്തകക്കെതിരായ കേസ് പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് കോൺെഫഡറേഷൻ ഒാഫ് ന്യൂസ് പേപ്പർ ആൻഡ് ന്യൂസ് ഏജൻസി എംപ്ലോയീസ് ഒാർഗനൈേസഷൻസ് പ്രസ്താവനയിൽ പറഞ്ഞു. വാർത്തയിൽ അപാകതയുണ്ടെങ്കിൽ അത് തിരുത്തുന്നതിനുപകരം ശിക്ഷാ നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണ്.
സർക്കാർ ഇടപെട്ട് എഫ്.െഎ.ആർ പിൻവലിപ്പിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ ആവശ്യപ്പെട്ടു. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് സർക്കാർ തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.