ന്യൂഡൽഹി: ആധാർ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുെട ഇടക്കാല ഉത്തരവ്. ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം ദീർഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിരിക്കുന്നത്. ഫോൺ നമ്പറുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നേരത്തെ ഫെബ്രുവരി ആറുവരെ സമയമനുവദിച്ചിരുന്നു. ഇതും മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
അതേസമയം, സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ ഇല്ലെങ്കൽ ആധാർ എൻറോൾമെൻറ് സ്ലിപ്പ് നമ്പർ നൽകിയാൽ മതി. പാൻ കാർഡ്, മൊബൈൽ നമ്പർ എന്നിവ എടുക്കുന്നതിനും ആധാർ നിർബന്ധമായിരിക്കില്ല. ഇവയും മാർച്ച് 31നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചാൽ മതി.
ജനുവരി 10 മുതൽ കേസിൽ അന്തിമ വാദം ആരംഭിക്കും. മാർച്ച് 31നുള്ളിൽ അന്തിമ വിധി വരും. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി അഞ്ചംഗ ഭരണണഘടന ബെഞ്ച് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.