ന്യൂഡൽഹി: പെൻഷൻ സ്വീകരിക്കാൻ വേണ്ട ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റായ ജീവൻ പ്രമാൺ ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണെന്ന നിബന്ധന സർക്കാർ ഒഴിവാക്കി.
കൂടാതെ, വിവിധ സർക്കാർ ഓഫിസുകളിൽ ഉപയോഗിക്കുന്ന മെസേജിങ് സംവിധാനമായ 'സന്ദേശ്', ഹാജർ സംവിധാനം എന്നിവക്ക് ആധാർ വെരിഫിക്കേഷൻ നിർബന്ധമല്ലെന്നും പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു.
ജീവൻ പ്രമാണിന് ആധാർ വഴിയുള്ള സ്ഥിരീകരണം നിർബന്ധമല്ലെന്നും ഇത് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ബദൽ സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം മാർച്ച് 18ന് പുറത്തിറക്കിയ വിജ്ഞാപനം വിവരിക്കുന്നു.
പെൻഷൻ സ്വീകരിക്കാൻ നേരിട്ട് ഹാജരാകണമെന്ന നിബന്ധന പെൻഷനർമാർക്ക് ദുരിതമായ സാഹചര്യത്തിൽ ഇതൊഴിവാക്കാൻ ആവിഷ്കരിച്ചതാണ് ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്.
ആധാർ ഇല്ലാത്തതിനാലും വിരലടയാളം തിരിച്ചറിയപ്പെടാതെ പോവുന്നതിനാലും ഈ സംവിധാനാം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നിരവധി പേർ പരാതിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.