ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് കോവിൻ പോർട്ടലിൽ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പൊതുതാൽപര്യ ഹരജിയിലാണ് നോട്ടീസ്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, യു.െഎ.ഡി.എ.െഎ എന്നിവക്ക് നോട്ടീസ് അയച്ചത്.
പൂനെയിൽ സാമൂഹിക പ്രവത്തകനായ സിദ്ധർഥ് ശങ്കർ ശർമയാണ് പൊതു താൽപര്യ ഹരജി സമർപ്പിച്ചത്. കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.