ന്യൂഡൽഹി: മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കി. മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ നമ്പർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജമ്മു-കശ്മീർ, മേഘാലയ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഉടൻ നടപ്പാക്കുക. ഇൗ മൂന്ന് സംസ്ഥാനങ്ങൾക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നും രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ (ആർ.ജി.െഎ) വിജ്ഞാപനത്തിലൂടെ അറിയിച്ചതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
മരണസർട്ടിഫിക്കറ്റിന് അപേക്ഷിക്കുേമ്പാൾ മരിച്ചയാളുടെ ആധാർ നമ്പറോ ആധാർ എൻറോൾമെൻറ് െഎഡി നമ്പറോ അറിയില്ലെങ്കിൽ, മരിച്ചയാൾക്ക് തെൻറ അറിവിൽ ആധാർ ഇല്ലെന്ന സർട്ടിഫിക്കറ്റ് അപേക്ഷകൻ നൽകേണ്ടിവരും. അപേക്ഷകെൻറയും മരിച്ചയാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിെൻറയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും ശേഖരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ കൃത്രിമം കാണിച്ചാൽ 2016 ലെ ആധാർ നിയമത്തിലെയും 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെയും വകുപ്പനുസരിച്ച് കുറ്റകരമായി കണക്കാക്കും.
മരിച്ചയാളെ തിരിച്ചറിയാൻ ഒന്നിലധികം രേഖകൾ സമർപ്പിക്കുന്നത് ഇതോടെ അവസാനിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജനന-മരണം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വകുപ്പുകളോട് ഇത് സംബന്ധിച്ച സമ്മതപത്രം സെപ്റ്റംബർ ഒന്നിനകം നൽകണം. ഒരു വ്യക്തിയുടെ തിരിച്ചറിയൽ സ്ഥാപിക്കുന്നതിന് ആധാർ നമ്പർ ഉപയോഗിക്കുന്നത് ആധാർ നിയമത്തിലെ 57ാം വകുപ്പ് അനുവദിക്കുന്നുണ്ട്. ജനന-മരണം രജിസ്റ്റർ ചെയ്യുന്നത് ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പുകൾക്ക് കീഴിൽ സംസ്ഥാന സർക്കാറുകൾ രൂപംനൽകിയ ചട്ടങ്ങൾക്ക് അനുസൃതമായാണ്.
അതിനിടെ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധമാക്കിയിട്ടിെല്ലന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ രാജ്യസഭയിൽ പറഞ്ഞു. എന്നാൽ, 2017 ജനുവരി ഒന്നു മുതൽ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കാൻ ആധാർ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.