ന്യൂഡൽഹി: ആധാർ കാർഡിെൻറ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ ഏറ്റവുമൊടുവിൽ നിശ്ചയിച്ച നാളിലും വാദം തുടങ്ങിയില്ല. ചൊവ്വാഴ്ച മുതൽ വാദം കേൾക്കേണ്ടിയിരുന്ന അഞ്ചംഗ ബെഞ്ച് പുതിയ ഒമ്പതംഗ ബെഞ്ചിന് തങ്ങൾ കേസ് കൈമാറുകയാണെന്ന് വ്യക്തമാക്കി. പൗരെൻറ സ്വകാര്യത ഭരണഘടനാപരമായ അവകാശമെല്ലന്ന് സുപ്രീംകോടതിയുടെ എട്ടംഗ ബെഞ്ച് മുെമ്പാരിക്കൽ നിരീക്ഷിച്ചതിനാൽ അതിന്മേൽ തീർപ്പുകൽപിക്കാൻ ഒമ്പതംഗ ബെഞ്ച് വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
രണ്ടുവർഷത്തിലേറെയായി ഹരജിക്കാർ നിരന്തരമാവശ്യപ്പെട്ടിട്ടും തീർപ്പാക്കാതെ സുപ്രീംകോടതി നീട്ടിക്കൊണ്ടുപോയ ആധാർ കേസ് ഒടുവിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് അടുത്തയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചത്. ഒരു പൗരെൻറ ബയോ മെട്രിക് വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോയെന്ന പ്രധാന വിഷയത്തിലായിരുന്നു അഞ്ചംഗ ഭരണഘടനാബെഞ്ച് തീർപ്പുകൽപിക്കാനിരുന്നത്.
എന്നാൽ, ചൊവ്വാഴ്ച കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സ്വകാര്യത പൗരെൻറ മൗലികാവകാശമായി ഭരണഘടന അനുവദിച്ചിട്ടില്ലെന്ന് വാദിച്ചു. ഇൗ നിലപാട് ചോദ്യംചെയ്ത ജസ്റ്റിസ് ജെ. ചെലമേശ്വർ സ്വകാര്യത അവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, എട്ടംഗബെഞ്ച് സ്വകാര്യത പൗരെൻറ അവകാശമെല്ലന്ന് നിരീക്ഷിച്ചതിനാൽ ആ വിഷയത്തിലുള്ള പുനഃപരിേശാധന നിലനിൽക്കണമെങ്കിൽ അതിൽ കൂടുതൽ ജഡ്ജിമാരുള്ള ബെഞ്ച് വേണമെന്ന് ആവശ്യപ്പെട്ടു. ഇൗ ആവശ്യം അംഗീകരിച്ചാണ് ഒമ്പതംഗബെഞ്ചിന് കേസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.