ഡ്രൈവിങ്​ ലൈസൻസ്​ ആധാറുമായി ബന്ധിപ്പിക്കണമെന്ന്​ രവിശങ്കർ പ്രസാദ്​

ന്യൂഡൽഹി: വ്യജ ലൈസൻസുകൾ തടയുന്നതിന്​ പൗരൻമാർ ഡ്രൈവിങ്​ ലൈസൻസ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്​. വ്യാജ ലൈസൻസുമായി നിരവധി പേർ അറസ്​റ്റിലാകുന്നുണ്ട്​. ലൈസൻസ്​ ആധാറുമായി ബന്ധിപ്പിക്കുന്നത്​ നിർബന്ധമാക്കിയാൽ വ്യാജരേഖകൾ ഉണ്ടാക്കുന്നത്​ തടയാൻ കഴിയുമെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു. പാട്​നയിൽ ബിഹാർ ഇൻഡസ്​ട്രി അസോസിയേഷ​​െൻറ 75ാമത്​ വാർഷിക പരിപാടികൾ ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി തടയുന്നതിന്​ ആധാറിന്​ വലിയൊരു പങ്കുണ്ട്​. ആധാറിലൂടെ ഡിജിറ്റലായി വ്യക്തിവിവരങ്ങൾ ശേഖരിക്കുക വഴി 1,47,677 കോടി രൂപ ലാഭമായെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

Tags:    
News Summary - Aadhaar will be linked to driving licence to avoid forgery: Ravi Shankar Prasad - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.