ആധാറും കശ്​മീരി​െൻറ പ്രത്യേകാധികാരവും ഇന്ന്​ സുപ്രിംകോടതിയിൽ 

ന്യൂഡൽഹി: സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നതിന്​ ആധാർ കാർഡ്​ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി​െക്കതിരെ നൽകിയ ഹരജി ഇന്ന്​ സുപ്രീംകോടതി പരിഗണിക്കും. പശ്​​ചിമ ബംഗാൾ സർക്കാറാണ്​ ഹരജി നൽകിയത്​. ഒക്​ടോബർ 25ന്​ കേസ്​ പരിഗമണിക്കവെ ആധാർ കാർഡില്ലാത്തവർക്ക്​ മാർച്ച്​ 31വരെ കാർഡെടുക്കാൻ സമയം നൽകയിട്ടുണ്ടെന്ന്​ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. 

ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ ഹരജിയിലും കോടതി ഇന്ന്​ വാദം കേൾക്കും. കൂടാതെ, ജമ്മു കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35(A) റദ്ദാക്കമെന്നാവശ്യപ്പെടുന്ന ഹരജിയും ഇന്ന്​ കോടതി മുമ്പാകെ പരിഗണനക്ക്​ വരും. 

Tags:    
News Summary - Aadhar and Article 35(A) In Supreme Court - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.